Sorry, you need to enable JavaScript to visit this website.

കാംപസ് ഫ്രണ്ടിന്റെ പുതിയ മുഖം; തെരുവുനാടകം വൈറലായി-video

വടകര- എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലടക്കം പ്രതിസ്ഥാനത്തുള്ള കാംപസ് ഫ്രണ്ടിന്റെ പുതിയ മുഖം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. വിശുദ്ധ ഖുര്‍ആനേയും മുസ്ലിംകളേയും അവഹേളിക്കുന്ന തരത്തില്‍ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കിത്താബ് എന്ന നാടകത്തിനെതിരെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ അതിജീവന കലാസംഘം അവതരിപ്പിച്ച കിത്താബിലെ കൂറ എന്ന പ്രതി നാടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കിത്താബ് എന്ന നാടകം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് കാംപസ് ഫ്രണ്ട് തെരുവുനാടകവുമായി രംഗത്തിറങ്ങിയത്.
വിവാദമായ പശ്ചാത്തലത്തില്‍ കിത്താബ് എന്ന നാടകം മേലില്‍ അവതരിപ്പിക്കേണ്ടതില്ലെന്ന് മേമുണ്ട ഹൈസ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

 

Latest News