ജിദ്ദ- ബാങ്ക്ള്‍സ് ആര്‍ട്‌സ് ക്ലബ് വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന പ്രദര്‍ശനവും കലാപരിപാടികളും വെള്ളിയാഴ്ച ഷറഫിയ ഇംപാല ഗാര്‍ഡനില്‍ നടക്കും. എക്‌സ്‌പോ നിഗാഹ് 2018 എന്ന പേരിലുള്ള പ്രദര്‍ശനം വൈകിട്ട് നാല് മുതല്‍ 10 വരായാണ്. പെയിന്റിങ്, കാലിഗ്രാഫി, ഫോട്ടോഗ്രഫി, ക്രാഫ്റ്റ്, ജ്വല്ലറി , ഫാഷന്‍, ഇന്നൊവേറ്റീവ് ഫുഡ് എന്നീ വിഭാഗങ്ങളിലാണ് പ്രദര്‍ശനങ്ങള്‍. സ്ത്രീകളുടെ കലാപരിപാടികള്‍, മൈലാഞ്ചി കോര്‍ണര്‍, പ്രശസ്തര്‍ നയിക്കുന്ന ടോക്ഷോകള്‍, ആരോഗ്യ ഗൈഡന്‍സ്, ഷോപ്പിങ് എന്നിവ എക്‌സ്‌പോയുടെ സവിശേഷതകളാണ്. വനിതികള്‍ ഒരുക്കുന്ന പ്രദര്‍ശനത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. സൗദി ഫിലിം നിര്‍മാതാവും മാധ്യമ പ്രവര്‍ത്തകയുമായി സമീറ അബ്ദുല്‍ അസിസ് ഉദ്ഘാടനം ചെയ്യുന്ന പരിയാടിയില്‍ പ്രവേശനം സൗജന്യമാണ്.