മനാമ- ഉമ്മുല്‍ ഹസം മേല്‍പാതയില്‍നിന്ന് ചാടിയ 50 കാരന്‍ മരിച്ചു. ഏഷ്യക്കാരനാണ്. ഏതു രാജ്യക്കാരനാണെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ല. ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
കിംഗ് ഫഹദ് കോസ് വേയിലേക്ക് പോകുന്ന ഇസ ബിന്‍ സല്‍മാന്‍ ഹൈവേയിലാണ് സംഭവം. തിരക്കേറിയ റോഡില്‍ കുറച്ചു സമയം ഗതാഗതക്കുരുക്കിന് ്ഇത് കാരണമായി.