Sorry, you need to enable JavaScript to visit this website.

ഹിന്ദു വികാരം വ്രണപ്പെടുത്തിയ കേസില്‍ രഹനയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി- മത വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ ഇന്ന് പത്തനംതിട്ട സി.ജെ.എം കോടതിയില്‍ ഹാജരാക്കും. രഹനയെ കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്റെ അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. പത്തനംതിട്ട പോലീസാണ് കഴിഞ്ഞ ദിവസം രഹനയെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തത്.
രഹനയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബിജെപി നേതാവ് ആര്‍ രാധാകൃഷ്ണ മേനോന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. അറസ്റ്റിന് പിന്നാലെ ബി.എസ്.എന്‍.എല്‍ ജീവനക്കാരിയായിരുന്ന രഹന ഫാത്തിമയെ സസ്പെന്റ് ചെയ്തിരുന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ കീഴില്‍ മൂന്നു വര്‍ഷം പഠനം നടത്തിയാണ് താന്‍ മതംമാറി സൂര്യഗായത്രി ആയതെന്ന് രഹന അവകാശപ്പെട്ടിരുന്നു.

 

Latest News