മുന്‍ നായിക മിഥാലി രാജുമായി നല്ല ബന്ധമായിരുന്നില്ലെന്ന് സമ്മതിച്ച ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ കോച്ച് രമേശ് പവാര്‍ താരത്തിനെതിരെ ആഞ്ഞടിച്ചു. തന്റെ താല്‍പര്യം സംരക്ഷിക്കാന്‍ മിഥാലി ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ കൂടിയായ രമേശ് ആരോപിച്ചു. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പില്‍ പുറത്തുനിന്ന് ആരെങ്കിലും ഇടപെട്ടിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ആരും ഇടപെട്ടിരുന്നില്ലെന്നും എന്നാല്‍ ബി.സി.സി.ഐയിലെ ഉന്നതങ്ങളില്‍ നിന്ന് ചിലര്‍ ടീം മാനേജറുമായി ബന്ധപ്പെടുന്നുണ്ടായിരുന്നുവെന്നും രമേശ് പറഞ്ഞു. സി.ഒ.എ അംഗവും മുന്‍ ഇന്ത്യന്‍ നായികയുമായ ഡയാന എഡുല്‍ജി തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മിഥാലി പറഞ്ഞിരുന്നു.
സാവധാനം സ്‌കോര്‍ ചെയ്യാന്‍ സാധിക്കാത്തതിനാലാണ് സെമിയില്‍ മിഥാലിയെ പുറത്തിരുത്തിയത്. ഇഷ്ട പൊസിഷന്‍ കിട്ടാതെ വന്നതോടെ മിഥാലി രാജി ഭീഷണി മുഴക്കി -പവാര്‍ പറഞ്ഞു.