റിയാദ് - ഇന്നു മുതൽ ഞായറാഴ്ച വരെ ഭൂരിഭാഗം പ്രവിശ്യകളിലും പൊടിക്കാറ്റിന്റെ അകമ്പടിയോടെ ശക്തമായ മഴക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു. മക്ക, തായിഫ്, അൽകാമിൽ, അദം, തുർബ, അൽഖുർമ, റനിയ എന്നിവിടങ്ങളിൽ ഇന്നു മുതൽ ശനിയാഴ്ച വരെ മഴക്കു സാധ്യതയുണ്ട്. ജിദ്ദ, റാബിഗ്, തുവൽ, ലൈത്ത്, ഖുലൈസ് എന്നിവിടങ്ങളിൽ നാളെ മുതലാണ് മഴ ആരംഭിക്കുക. മദീന, അൽഉല, അൽഅയ്‌സ്, മഹ്ദുദ്ദഹബ്, അൽഹനാകിയ, യത്മ, അൽഅക്ഹുൽ, വാദി അൽഫറഅ്, യാമ്പു, ബദ്ർ, അൽറായിസ്, മദീന പ്രവിശ്യയുടെ തീരമേഖലകൾ എന്നിവിടങ്ങളിലും നാളെ മുതൽ മഴക്കു സാധ്യതയുണ്ട്.
തബൂക്ക്, തൈമാ, ഹഖ്ൽ, ദിബാ, അൽവജ്, ഉംലജ്, തബൂക്ക് പ്രവിശ്യയിലെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇന്നു മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. സകാക്ക, ദോമത്തുൽജന്ദൽ, ത്വബർജൽ, ഖുറയ്യാത്ത്, അറാർ, റഫ്ഹാ, തുറൈഫ്, ഹായിൽ, ബഖ്ആ, അൽഹായിത്, അൽഗസാല എന്നിവിടങ്ങളിൽ ഇന്നും നാളെയും മഴക്കു സാധ്യതയുണ്ട്. ഉനൈസ, അൽറസ്, ബുറൈദ, ബുകൈരിയ, മിദ്‌നബ്, അൽബദായിഅ്, മധ്യ സൗദി അറേബ്യ, അഫീഫ്, ദവാദ്മി, കിഴക്കൻ പ്രവിശ്യയുടെ വടക്കു ഭാഗങ്ങൾ, ഹഫർ അൽബാത്തിൻ, ഖൈസൂമ എന്നിവിടങ്ങളിൽ ഇന്നു മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ മഴയുണ്ടാകും.
അൽബാഹ, ബൽജുർശി, മന്ദഖ്, മഖ്‌വാ, ഖിൽവ, അസീർ പ്രവിശ്യയിലെ അബഹ, ഖമീസ് മുശൈത്ത്, മഹായിൽ, ബീശ, അൽനമാസ്, മജാരിദ, ജിസാൻ പ്രവിശ്യയിലെ ഫൈഫ, അൽആരിദ, അൽഖോബ, ഹുറൂബ്, സ്വബ്‌യ, സ്വാംത, ബേശ്, അൽത്വിവാൽ, അൽദർബ് എന്നിവിടങ്ങളിലും ഇന്നു മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു.