അബുദാബി- ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് വൈകാതെ യു.എ.ഇയിലും വാഹനമോടിക്കാം. ഇതിന് തത്ത്വത്തില്‍ ധാരണയായി. അബുദാബിയില്‍ നടന്ന രണ്ടാമത് ഇന്ത്യാ-യു.എ.ഇ സ്ട്രാറ്റജിക് കോണ്‍ക്ലേവിലാണ് തീരുമാനം.
ഇന്ത്യയുടെ ഡ്രൈവിംഗ് പരിശീലന പരിപാടി മികച്ച ഗുണനിലവാരമുള്ളതാണെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാന്‍ ആവശ്യമില്ലാത്ത ഒരു ടെസ്റ്റ് മാത്രം അധികമായി പാസായാല്‍ യു.എ.ഇ ലൈസന്‍സ് കിട്ടും.
റിക്രൂട്‌മെന്റ്് നടപടികള്‍ സുതാര്യമാക്കാന്‍ യു.എ.ഇയുമായി ചേര്‍ന്ന് ഇന്ത്യ സ്‌കില്‍ മാപ്പിങ് പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നതായി ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി വെളിപ്പെടുത്തി. ഇതനുസരിച്ച് വിദഗ്ധരായ തൊഴിലാളികളെ വാര്‍ത്തെടുത്ത് പരിശീലനം നല്‍കി യു.എ.ഇയിലെത്തിക്കും.
യു.എ.ഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ മുഖ്യപ്രഭാഷണം നടത്തി. സഹകരണത്തിന്റെ പുത്തന്‍ മേഖലകളില്‍ ശ്രദ്ധയൂന്നി നേട്ടം ഉണ്ടാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളുടെയും വികസനത്തില്‍ പരസ്പരം പങ്കാളികളാകാമെന്നതാണ് നേട്ടമെന്നു അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകള്‍ തുറന്നിട്ട സമ്മേളനത്തില്‍ എണ്ണ, ഊര്‍ജ മേഖലകളിലടക്കം കൂടുതല്‍ സഹകരണത്തിനും ധാരണയായി.