ദുബായ്- യു.എ.ഇയിലെ മൊബൈല്‍ സേവനദാതാക്കള്‍ രണ്ട് ദിവസത്തേക്ക് പേര് മാറി. രാജ്യചരിത്രത്തിലെ സുപ്രധാനമായ ഒരു ദിനത്തെ സ്മരിക്കാനാണ് ഈ പേരുമാറ്റം. ഇത്തിസാലാത്തും ഡുവും ബുധനാഴ്ച മുതല്‍ അറിയപ്പെടുന്നത് 30 നവംബര്‍ എന്നാണ്.
നവംബര്‍ 30 യു.എ.ഇയിലെ രക്തസാക്ഷിദിനമാണ്. രാജ്യത്തിന് വേണ്ടി വീരചരമം വരിച്ച സൈനികരെ ഓര്‍മിക്കുന്ന ദിനം. വെളളിയാഴ്ചയാണ് ഓര്‍മദിനം. ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ വ്യാഴാഴ്ച നടക്കും.