ദുബായ്- അജ്മാനില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് വീണ് 22 കാരിയായ ഫിലിപ്പിനോ മരിച്ചു. അജ്മാന്‍ പോലീസ് സംഭവം അന്വേഷിക്കുകയാണ്. അസാധാരണമായ വല്ലതുമുണ്ടോ അതോ അപകടമാണോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
ബാല്‍ക്കണിയില്‍നിന്ന് ഇവര്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഫിലിപ്പൈന്‍സ് കോണ്‍സുലേറ്റ് അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കോണ്‍സുലേറ്റ് തയാറായില്ല.