Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിയമസഭാ സമ്മേളനം തുടങ്ങി; ശബരിമലയെ ചൊല്ലി പ്രതിപക്ഷ ബഹളം

  • കറുപ്പണിഞ്ഞ് പി.സി. ജോര്‍ജും ഒ.രാജഗോപാലും

തിരുവനന്തപുരം- ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. ചോദ്യോത്തര വേളയില്‍ ബഹളം വകവയ്ക്കാതെ മുഖ്യമന്ത്രി മറുപടി നല്‍കി. പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം തുടര്‍ന്നു. ശബരിമല വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ചര്‍ച്ചയ്ക്ക് അവസരമുണ്ടെന്നിരിക്കെ എന്തിനാണ് പ്രതിഷേധമെന്നും സ്പീക്കര്‍ പ്രതിപക്ഷത്തോട് ചോദിച്ചു. എന്നാല്‍ പ്രതിഷേധിക്കാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശബരിമല സമരക്കാര്‍ക്ക് പിന്തുണയുമായി ബി.ജെ.പി അംഗം ഒ.രാജഗോപാലും ബി.ജെ.പിയോടൊപ്പം ചേര്‍ന്ന പി.സി. ജോര്‍ജും കറുപ്പണിഞ്ഞാണ് സഭയിലെത്തിയത്. സുപ്രീം കോടതി ഉത്തരവിന്റെ ബലത്തില്‍ സഭയിലെത്തിയ അയോഗ്യനാക്കപ്പെട്ട അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയും സഭയിലെത്തി. ചൊവ്വാഴ്ചയാണ് സഭാ സമ്മേളനം ഔദ്യോഗികമായി തുടങ്ങിയത്. അന്തരിച്ച എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന് ഉപചാരം അര്‍പ്പിച്ച് പിരിയുകയായിരുന്നു.

Latest News