Sorry, you need to enable JavaScript to visit this website.

ഉഷ ടീച്ചറുടെ ഉദ്യാനത്തിലുണ്ട് അഴകിന്റെ  അതിഥികൾ

കാസർകോട്-വിദ്യാലയം പൂന്തോട്ടമായതുകൊണ്ടാണ് ഉഷ ടീച്ചർ അധ്യാപികയായത്. വിദ്യാലയത്തിൽ നിന്നും വിരമിച്ചപ്പോൾ പൂന്തോട്ടം വീട്ടിനകത്തും പുറത്തും മട്ടുപ്പാവിലും സിറ്റൗട്ടിലും നിറഞ്ഞു കവിഞ്ഞു, ഒന്നാതരം ഉദ്യാനം തന്നെ. മൂന്നുവർഷത്തെ വിരമിക്കൽ ജീവിതം കൊണ്ടു വീടിനെ ഉദ്യാനമാക്കിയ അധ്യാപിക സ്വന്തമാക്കിയത് ഏറ്റവും വലിയ വ്യക്തിഗത ശേഖരം. 
    പെരിയ ഗവ. ഹയർസെക്കണ്ടി സ്‌കൂളിൽ നിന്നും 2016ലാണ് ഉഷ നാരായണൻ എന്ന സയൻസ് അധ്യാപിക വിരമിച്ചത്. പഠിപ്പിച്ച സ്‌കൂളിനു മുന്നിൽ തന്നെ നിർമ്മിച്ച 'നന്ദന'ത്തിൽ വിശ്രമ ജീവിതം ഉദ്യാനമൊരുക്കുന്നതിലായി. മർച്ചൻറ് നേവിയിൽ നിന്നും വിരമിച്ച ഭർത്താവ് നാരായണനും ടീച്ചർക്ക് ഉദ്യാനപാലനത്തിൽ ഉറച്ച കൂട്ടായി. 20 ഇനങ്ങളോടെയുള്ള 500ലേറെ വരുന്ന ഓർക്കിഡുകളാണ് ടീച്ചറുടെ പ്രധാന ശേഖരം. ഡെൻഡ്രോബിയം, ഓൺസിഡിയം, കാറ്റലിയ, ഫെനലോപ്‌സിസ്, റെനാൻഡ്ര, ടുലുമിന, മൊക്കാറ, വാൻറ, ഹോയ തുടങ്ങി ഇവയുടെ പട്ടിക നീളുന്നു. ആന്തുറിയം ട്രോപിക്കൽ, വൈറ്റ് ലേഡി, അഗ്‌നിഹോത്രി തുടങ്ങി വിവിധ ഇനത്തിലും വിവിധ നിറത്തിലുമുള്ള 300ാളം ആന്തുറിയമാണ് അടുത്ത ആകർഷണം.  


   പൂക്കളുടെ ഇനങ്ങളുടെ കേന്ദ്രമായ തായ്‌ലൻറിൽ നിന്നും എത്തിയ അതിഥികളും കുറവല്ല. ഓർകിഡുകളിൽ അേഡനിയം ഇനത്തിൽപെട്ട വിവിധ നിറത്തിലുള്ളവയുണ്ട്. ഡെസേർട്ട് റോസ് എന്നാണ് ഇവയെ അറിയപ്പെടുന്നത്. പത്തുമണിപൂവെന്ന് അറിയപ്പെടുന്ന പോർടിലാപ് അതിമനോഹരിയാണ്. തായ്‌ലൻറിൽ നിന്ന് ഇറക്കുമതിചെയ്‌തെടുത്തതാണ്. ക്രിപ്താന്തസ് എന്ന കൈതച്ചക്ക  അതിസുന്ദരിയായ ഇനമാണ്. 50 തരംറോസുകളാണ് മറ്റൊരു കളക്ഷൻ. 40 തരം ബോഗേൺവില്ലകൾ, അലങ്കര ചെടികളിൽ ബിഗോണിയ, സിംഗോണിയം, അഗ്ലോണിയ തുടങ്ങി 40 തരം. പീച്ച്, ബ്ലു, പിങ്ക് തുടങ്ങിയ ഇനത്തിൽപെട്ട ആമ്പലുകളുമുണ്ട്. താമകളും ഈ ഉദ്യാനത്തിൽ കാഴ്ച്ചയുടെ സുഗന്ധമാണ്. ചേമ്പ്, ഇല വർത്തിൽപെട്ട കലാഡിയം,ക്രോട്ടണുകൾ കോളിസുകൾ 40 തരം, എന്നിവയും മറ്റൊരു ആകർഷകമാണ്. 30തരം ചെമ്പരത്തി, യഥേഷ്ടം ഔഷധ ചെടികൾ എന്നിവയ്ക്കു പുറമെ തായലൻറ് ഇനത്തിൽപെട്ട പത്തുമണിപൂവ് പലതരങ്ങളാണുള്ളത്. ആഫ്രിക്കൽ വയലറ്റ് പത്തുതരം, അലങ്കാര പനകൾ, ഇലവർഗത്തിൽപെട്ട കനകാംബരം , ബിഗോണിയ തുടങ്ങി അലങ്കാര ചെടികൾക്ക് കണക്കുകളില്ല. മൂവായിരത്തിലേറെ വരും ടീച്ചറുടെ ഉദ്യാനത്തിലെ അംഗങ്ങൾ.  
   പച്ചക്കറികളും പഴ വർഗങ്ങളുമുണ്ട് തോട്ടത്തിൽ. കാബേജ്, കോളിഫ്‌ലവർ, പാഷൻ ഫ്രൂട്ട്, മാവിൻതരങ്ങൾ, കാപ്‌സികോ തുടങ്ങിമൂന്നുവർഷം കൊണ്ട് ഉഷടീച്ചർ വളർത്തിയെടുത്ത ഉദ്യാനം അത്ര ചെറുതൊന്നുമല്ല. പെരിയ കംഷിഭവൻ ഓഫിസറും ജീവനക്കാരും, ഏറെ സഹായം ചെയ്തതുവഴിയാണ് ഇത്രയും പരിപാലിക്കാനും വളർത്താനും സാധിച്ചതെന്ന് ടീച്ചർ പറയും. വാണിജ്യാടിസ്ഥാനത്തിലേക്ക്  മാറാൻ കൃഷിവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഗ്രൗണ്ട് ഓർക്കിഡ് മാത്രമാണ് വിൽപനക്ക് ഒരുക്കിയത്. എല്ലാ ഇനങ്ങളും വിൽപനക്ക് ഒരുക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ഉഷ ടീച്ചർപറഞ്ഞു. ഉഷ നാരായണൻ ദമ്പതികൾക്ക് രണ്ട് മക്കളാണ്. നയന സനിൽ, ലയന നിഖിൽ ഇരുവരും വിവാഹിതരാണ്. 

Latest News