Sorry, you need to enable JavaScript to visit this website.

മിനറൽ വാട്ടറിന് എതിരെ മുന്നറിയിപ്പ്

റിയാദ് - ഹാനികരമായ മിനറൽ വാട്ടറിന് എതിരെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി. മദീനയിൽ പ്രവർത്തിക്കുന്ന അൽദോറഖ് മിനറൽ വാട്ടർ കമ്പനി പുറത്തിറക്കുന്ന 250 മില്ലിയുടെ മിനറൽ വാട്ടർ കപ്പുകൾക്കെതിരെയാണ് മുന്നറിയിപ്പ്. ഈ മിനറൽ വാട്ടർ കപ്പുകളിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ പ്രോമേറ്റ് അടങ്ങിയതായി സാമ്പിൾ പരിശോധനയിൽ വ്യക്തമായതായി അതോറിറ്റി പറഞ്ഞു. പ്രാദേശിക വിപണിയിലുള്ള അൽദോറഖ് 250 മില്ലി കപ്പ് മിനറൽ വാട്ടർ പിൻവലിക്കുന്നതിന് കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. തങ്ങളുടെ പക്കലുള്ള ഈ മിനറൽ വാട്ടർ കപ്പുകൾ ഉപയോഗിക്കരുതെന്ന് ഉപയോക്താക്കളോട് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു. 

Latest News