Sorry, you need to enable JavaScript to visit this website.

തുർക്കി കോട്ട കേടുവരുത്തിയ യുവാവ് അറസ്റ്റിൽ

ജിസാൻ - ഫുർസാൻ ദ്വീപിലെ ഓട്ടോമൻ തുർക്കി കോട്ട കേടുവരുത്തിയ യുവാവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. നിയമ നടപടികൾക്ക് യുവാവിനെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കോട്ടയിൽ കയറി യുവാവ് മേൽക്കൂര തകർക്കുന്നതിന്റെയും മറ്റു നശീകരണ പ്രവൃത്തികൾ നടത്തുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ അന്വേഷണം നടത്തിയത്. 
കോട്ടയിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് സുരക്ഷാ വകുപ്പുകൾക്ക് കൈമാറുമെന്ന് ടൂറിസം, ദേശീയ പൈതൃക വകുപ്പിനു കീഴിലെ രജിസ്‌ട്രേഷൻ, പുരാവസ്തു സംരക്ഷണ വിഭാഗം മേധാവി ഡോ. നായിഫ് അൽഖനൂർ പറഞ്ഞു. കിംഗ് സൽമാൻ സാംസ്‌കാരിക പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഫുർസാനിലെ ഓട്ടോമൻ തുർക്കി കോട്ടയുടെ പുനരുദ്ധാരണ ജോലികൾ ടൂറിസം, ദേശീയ പൈതൃക വകുപ്പ് വൈകാതെ ആരംഭിക്കും. വിവിധ പ്രവിശ്യകളിലെ 230 സാംസ്‌കാരിക പൈതൃകങ്ങൾ കിംഗ് സൽമാൻ പദ്ധതിയുടെ ഭാഗമായി പുനരുദ്ധരിക്കുന്നുണ്ട്. 

Latest News