ന്യൂദല്‍ഹി- തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കെ.എം ഷാജി നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തില്‍ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാകും ഷാജിയുടെ ആവശ്യം. തെരഞ്ഞെടുപ്പു ഹര്‍ജികളില്‍ സ്റ്റേ അനുവദിക്കുകയാണ് പതിവെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു. അതേസമയം ഷാജിക്കെതിരെ പരാതി നല്‍കിയ അഴീക്കോട് മണ്ഡലത്തിലെ എതിര്‍സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാര്‍ സുപ്രീം കോടതിയില്‍ തടസഹര്‍ജിയും നല്‍കിയിട്ടുണ്ട്.
ഷാജിയുടെ നിയമസഭാംഗത്വം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റദ്ദായതായി അറിയിച്ച് കഴിഞ്ഞ ദിവസം നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പുണ്ടായിരുന്നു. ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയാല്‍ മാത്രമെ അംഗത്വം പുനസ്ഥാപിക്കൂ.