മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും യഥാസമയം ലഭിക്കാന്‍ https://www.facebook.com/Malnews/ ലൈക്ക് ചെയ്യാം.
കോഴിക്കോട്- അമേരിക്കയിലെ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തെ കുറിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്്‌ല്യാര്‍ക്ക് അദൃശ്യജ്ഞാനം നല്‍കിയെന്ന വെളിപ്പെടുത്തലിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയായി കാന്തപുരത്തിന്റെ ഹദീസ് ക്ലാസ്.
ചൊവ്വാഴ്ച രാവിലെ മര്‍ഖസു സഖാഫത്തി സുന്നിയ്യയില്‍നിന്ന്് ലൈവായി സംപ്രേഷണം ചെയ്ത സഹീഹുല്‍ ബുഖാരി ക്ലാസാണ് അല്ലാഹു ഇഷ്ടപ്പെടുന്നവര്‍ക്ക് അദൃശ്യജ്ഞാനം നല്‍കുമെന്ന് വിശദീകരിക്കാന്‍ അദ്ദേഹം പൂര്‍ണമായും നീക്കിവെച്ചത്. അമേരിക്കയിലെ ഭീകരാക്രമണം സംബന്ധിച്ച സൂചന ലഭിച്ച കാന്തപുരം ഒരു ദിവസം മുമ്പേ വാശിപിടിച്ച് അമേരിക്കയില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയെന്നാണ് അദ്ദേഹത്തിന്റെ ശിഷ്യന്‍ വെളിപ്പെടുത്തിയിരുന്നത്. ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ വലിയ വിവാദമായതിനു പിന്നാലെയാണ് അമേരിക്കന്‍ യാത്ര പരാമര്‍ശിക്കാതെ കാന്തപുരം മറുപടി നല്‍കിയിരിക്കുന്നത്. തന്റെ വാദങ്ങളെ വിമര്‍ശിക്കുന്ന വഹാബികളെ ക്ലാസില്‍ ആക്ഷേപിക്കുന്നുമുണ്ട്.
Sahih al-Bukhari Lecture | EP# 11Sahih al-Bukhari Lecture from Markazu Saqafathi Sunniyya | EP# 11.
تم النشر بواسطة Sheikh Aboobacker Ahmed الشيخ أبوبكر أحمد في الإثنين، ٢٦ نوفمبر ٢٠١٨