റിയാദ്- സൗദിയിൽ ബുധനാഴ്ച മുതൽ മഴക്കു സാധ്യതയുള്ളതായി അൽഖസീം യൂനിവേഴ്‌സിറ്റിയിൽ ജ്യോഗ്രഫി വിഭാഗം കാലാവസ്ഥാ പ്രൊഫസർ അബ്ദുല്ല അൽമിസ്‌നദ് പറഞ്ഞു. മഴ ദിവസങ്ങളോളം നീണ്ടുനിൽക്കും. അടുത്തിടെ രാജ്യത്തുണ്ടായ, റഗദ് എന്ന് പേരിട്ട മഴക്കാലം അവസാനിച്ചിരിക്കുന്നു. രണ്ടു ദിവസം സൗദിയിൽ കാലാവസ്ഥ ഭദ്രമായിരിക്കും. പുതിയ മഴക്കാലം നാളെ മുതൽ ആരംഭിക്കും. ഇത് ദിവസങ്ങളോളം നീണ്ടുനിൽക്കും. വെള്ളിയാഴ്ചയാണ് ഏറ്റവും ശക്തമായ മഴ അനുഭവപ്പെടുക. മദീന, തബൂക്ക്, അൽജൗഫ്, ഹായിൽ, ഉത്തര അതിർത്തി പ്രവിശ്യ, മക്ക, അൽഖസീം പ്രവിശ്യകളിൽ മഴക്കു സാധ്യതയുണ്ടെന്നും പ്രൊഫ. അബ്ദുല്ല അൽമിസ്‌നദ് പറഞ്ഞു.