Sorry, you need to enable JavaScript to visit this website.

പി.കെ ശശി എം.എൽ.എക്ക് ആറുമാസ സസ്‌പെൻഷൻ

തിരുവനന്തപുരം- ലൈംഗികാതിക്രമ പരാതിയെ തുടർന്ന് പി.കെ ശശി എം.എൽ.എയെ ആറുമാസത്തേക്ക് സി.പി.എം സസ്‌പെൻഡ് ചെയ്തു. ശശിയുടെ വിശദീകരണം കേട്ട ശേഷം സംസ്ഥാന കമ്മിറ്റിയുടേതാണ് നടപടി. സി.പി.എമ്മിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നാണ് ശശിയെ സസ്‌പെൻഡ് ചെയ്തത്. നിലവിൽ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ശശി. ഫോണിലൂടെ മോശമായി സംസാരിച്ചുവെന്നും ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നുമാണ് ഇത് സംബന്ധിച്ച് അന്വേഷിച്ച കമ്മീഷന്റെ കണ്ടെത്തൽ. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതിയുമായി ശശി നടത്തിയ ഫോൺ സംഭാഷണം മുഖ്യതെളിവായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. മന്ത്രി എ.കെ ബാലൻ, പി.കെ ശ്രീമതി എം.പി എന്നിവരാണ് പരാതി അന്വേഷിച്ചത്. റിപോർട്ട് ഏകകണ്ഠമായാണ് കമ്മീഷൻ അംഗീകരിച്ചത്. 

Latest News