ജിദ്ദ- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നതിന് അര്‍ഹരായ രണ്ടു പേരെ കണ്ടെത്താന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളുടെ രക്ഷാധികാരിയായ ഇന്ത്യന്‍ അംബാസഡര്‍ അപേക്ഷ ക്ഷണിച്ചു. ഏഴംഗ കമ്മിറ്റിയിലേക്ക് അഞ്ച് പേരെ രക്ഷിതാക്കളുടെ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ബാക്കി രണ്ടു പേരെയാണ് നാമനിര്‍ദേശം ചെയ്യുന്നത്.
നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക്, അഡ്മിനിസ്‌ട്രേഷന്‍, ഐ.ടി, ഫിനാന്‍സ് മേഖലകളിലേതിലെങ്കിലും മതിയായ പരിചയവും മികവുമുള്ളവര്‍ ഡിസംബര്‍ നാലിനുമുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ബിരുദാനന്തര ബിരുദമോ അഞ്ച് വര്‍ഷ കോഴ്‌സിനുശേഷമുള്ള ബിരുദമോ ആണ് യോഗ്യത. വിശദവിവരങ്ങള്‍ സ്‌കൂള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ ലഭ്യമാണ്.