റിയാദ്- ശിഫ സനാഇയയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന പാലക്കാട് നെന്മാറ കയറാടി വഴിലിയിൽ ഒറ്റക്കണ്ടത്തിൽ യൂസഫി(40)നെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽഖർജ് ചെക്ക് പോസ്റ്റിന് സമീപം യൂസഫ് ഓടിച്ചിരുന്ന പിക്കപ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌പോൺസറെ കാണാൻ ശനിയാഴ്ച വൈകുന്നേരമാണ് യൂസഫ് അൽഖർജിലേക്ക് പോയത്. ചെക്ക് പോസ്റ്റ് കഴിഞ്ഞ് ഒരു കിലോമീറ്റർ പരിധിയിൽ റോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയതായി ട്രാഫിക് പോലീസാണ് സ്‌പോൺസറെ അറയിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.
മാതാവ്: ഖദീജ. ഭാര്യ: സൗജത്ത്. മക്കൾ: അഫ്‌സ, അഹ്‌ല, മുഹമ്മദ് അഫ്‌നാൻ. അഞ്ചു വർഷമായി റിയാദിലുള്ള ഇദ്ദേഹം നേരത്തെ ഖസീമിലും ജോലി ചെയ്തിരുന്നു. ശുമേസി മോർച്ചറിയിലുള്ള മൃതദേഹം ഇവിടെ ഖബറടക്കുന്നതിന് കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി ഷൗക്കത്ത് പന്നിയങ്കര രംഗത്തുണ്ട്.