റിയാദ്- കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ കാൻസർ രോഗ, ശസ്ത്രക്രിയ വിദഗ്ധയായ ഡോ. സമർ ബിൻത് ജാബിർ അൽഹമൂദിനെ യു.എൻ ആഭിമുഖ്യത്തിലുള്ള ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറിന്റെ ഗവേഷണ വിഭാഗം മേധാവിയായി നിയമിച്ചു. മധ്യപൗരസ്ത്യ ദേശത്ത് നിന്ന് ഈ സമിതിയുടെ ഉന്നത സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ് സമർ. മൂന്നു വർഷമായി സമിതിയിൽ അംഗത്വമുണ്ട്. ഫ്രാൻസിലെ ലിയോണിലെ സമിതി ആസ്ഥാനത്ത് നടക്കുന്ന കാൻസർ ഗവേഷണ സെമിനാറിൽ ഡോ. സമർ പ്രബന്ധവതരിപ്പിക്കാറുണ്ട്.