ദമാം- ഇന്ന് അനുഭവപ്പെട്ട ശക്തമായ മഴയെ തുടർന്ന് ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന് നാളെ (തിങ്കൾ) അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. ഇ.കെ. മുഹമ്മദ് ഷാഫി അറിയിച്ചു. +1, +2 ക്ലാസുകളിൽ നാളെ നടക്കേണ്ട പരീക്ഷ മറ്റുള്ള പരീക്ഷകൾക്ക് ശേഷം നടക്കും. അഡ്മിൻ, അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെന്റുകൾ പതിവ് പോലെ പ്രവർത്തിക്കുമെന്നും അദ്ദേഹം സർക്കുലറിൽ വ്യക്തമാക്കി.