മഞ്ചേരിയിലെ പള്ളിയില്‍ മുസ്ലിംകളല്ലാത്തവര്‍ പ്രവേശിച്ചതിനേയും ജുമഅ നമസ്‌കാരം വീക്ഷിച്ചതിനേയും വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്.
അമുസ്ലിംകള്‍ പള്ളിയില്‍ പ്രവേശിച്ചതിനും ജുമുഅ ഖുതുബ ശ്രവിച്ചതിനും പ്രവാചകചര്യയില്‍ മാതൃകയില്ലെന്നാണ് വിമര്‍ശകര്‍ മുന്നോട്ട് വെക്കുന്ന വാദം.
മസ്ലിംകളല്ലാത്തവര്‍ക്കും നന്മ ചെയ്യണമെന്നാണ് ഇസ്ലാമിന്റെ അധ്യാപനമെന്നും സഹോദര സമുദായങ്ങളുമായി ഉറ്റബന്ധം സ്ഥാപിക്കുക മുസ്ലിംകളുടെ ബാധ്യതയാണെന്നും ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉണര്‍ത്തുന്നു.