റിയാദ് - വിദേശികളുടെ ആക്രമണത്തിനിരയായ ലേബർ ഓഫീസ് ഉദ്യോഗസ്ഥന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയുടെ ആദരം. റിയാദ് ബത്ഹയിൽ ഫീൽഡ് പരിശോധന നടത്തുന്നതിനിടെയാണ് ലേബർ ഓഫീസ് ഉദ്യോഗസ്ഥൻ ഉമർ ജാബിർ അൽഅസീരിയെ വിദേശികൾ ആക്രമിച്ചത്. നിയമ ലംഘകരായ തൊഴിലാളികൾ കത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. നിയമ ലംഘനം രജിസ്റ്റർ ചെയ്ത് പിഴ ചുമത്തുന്നതിന് ശ്രമിച്ചതിനാണ് ഉദ്യോഗസ്ഥനെ വിദേശികൾ ആക്രമിച്ചത്. തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥനെ സ്വീകരിച്ച് ഉപഹാരം സമ്മാനിച്ചു.