കേരളത്തിലെ പഴയ പൊതുമരാമത്ത് പാലങ്ങളിലെല്ലാം ഒരു മന്ത്രിയുടെ പേര് കാണാൻ കഴിയും ടി.കെ ദിവാകരൻ. ഇദ്ദേഹം ഏത് പാർട്ടിക്കാരനായിരുന്നുവെന്ന് അധികമാർക്കും അറിയുമായിരുന്നില്ലെങ്കിലും ആ വ്യക്തിത്വം മൺമറഞ്ഞ് വർഷങ്ങളായിട്ടും ആളുകളുടെ മനസ്സിൽ ആ പേര് നില നിൽക്കുന്നു. ഇതു പോലുള്ള നേതാക്കളാണ് ആർ.എസ്.പി എന്ന പാർട്ടി കേരള സമൂഹത്തിൽ നേടിയെടുത്ത തലയെടുപ്പിനു കാരണം. കഴിവുകൾ ഒത്തിണങ്ങിയ നേതാക്കൾ അണി നിരന്ന ഈ പാർട്ടി കേരള സമൂഹത്തിൽ ഉണ്ടാക്കിയെടുത്ത സ്വാധീനം വളരെ വലുതാണ്.
ചവറ മുതൽ ചവറ വരെ വ്യാപിച്ചുകിടക്കുന്ന വിപ്ലവ പാർട്ടിയെന്ന് ബേബി ജോണിന്റെ കാലത്ത് പാർട്ടിയെ പരിഹസിക്കു മാ യി രു ന്നുവെങ്കിലും ബേബി ജോണിന്റെ വ്യക്തിത്വത്തിന് മുന്നിൽ അത്തരം പരിഹാസങ്ങളൊക്കെ നിഷ്പ്രഭമായി പോയി. വിഭവങ്ങൾ പരിമിതമായിരുന്നുവെങ്കിലും പറയാൻ പ്രത്യയശാസ്ത്രത്തിന്റെ പൊട്ടും പൊടിയുമൊക്കെ കൈയ്യിലുണ്ടായിരുന്നു വെന്നതാണ് സംഘടനയുടെ മറ്റൊരു പ്രത്യേകത. തെറ്റായാലും ശരിയായാലും വിശ്വസിക്കാൻ ഒരു പ്രത്യയശാസ്ത്രവും , അത് നാലാളോട് പറയാൻ ഒരു സംഘടനയുമുണ്ടെങ്കിൽ അവർക്കൊക്കെ ജനാധിപത്യ സംവിധാനത്തിൽ ഒരിടമുണ്ട്. അങ്ങിനെ കേരള രാഷ്ട്രീയ തറവാടിന്റെ പൂമുഖത്ത് പതിറ്റാണ്ടുകളായി ആഢ്യതയോടെ കയറിയിരിക്കുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനം ഇന്നാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്. നിലപാടുകളുടെ ചെറിയ സ്പുലിംഗമൊക്കെ സമ്മേള ന ത്തിന്റെ ഉദ്ഘാടന വേദിയിൽ തന്നെ ഉയർന്നു കേട്ടു. ആർ.എസ്. പി. അഖിലേന്ത്യ സെക്രട്ടറി പ്രൊഫ. ചന്ദ്രചൂഡൻ എപ്പോഴും അങ്ങിനെയാണ്. പറയാനുള്ള തെല്ലാം കണക്ക് തീർത്തങ്ങ് പറയും. സി.പി.എമ്മിലെ വി.എസ്.പിണറായി പോരിന്റെ കാലത്ത് വി.എസ് പക്ഷം പറഞ്ഞ ചന്ദ്രചൂഡ നെ പിണറായി വിജയൻ വിശേഷിപ്പിച്ചത് നാക്ക് വാടകക്ക് കൊടുത്തയാൾ എന്നായിരുന്നു. മനോഹരമായൊരു പ്രയോഗം. പിണറായി സർക്കാരിന്റെ ശബരിമല നയത്തെ അടിമുടി എതിർക്കാൻ ചന്ദ്രചൂഡ ന് ഒരു നിമിഷം പോലും തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ എടുത്തു ചാട്ടം എന്നാണ് ചന്ദ്രചൂഡൻ വിശേഷിപ്പിച്ചത്. കോൺഗ്രസിനെ നിഷ്പ്രഭമാക്കി ബി.ജെ.പിയെ വളർത്താനുള്ള ശ്രമമാണിപ്പോൾ കേരളത്തിൽ നടക്കുന്നതെന്നാണ് രാഷ്ട്രതന്ത്ര അധ്യാപകൻ കൂടിയായ ചന്ദ്രചൂഡ ന്റെ നിരീക്ഷണം. വിധിയിൽ പറയാത്തത് ചെയ്യാനാണ് സർക്കാർ വ്യഗ്രത കാണിച്ചത്. കാര്യങ്ങൾ ഇപ്പോൾ ഇടിത്തീ വീണതുപോലെയായെ ന്നാണ് അദ്ദേഹത്തിന്റെ സൂക്ഷ്മ നിരീക്ഷണം. ചന്ദ്രചൂഡ നെ പോലൊരു നേതാവിന്റെ വാക്കുകൾക്ക് കേരള സമൂഹത്തിൽ ഇന്നും, നിലയും വിലയുമെല്ലാമുണ്ട്. അത്തരം നേതാക്കളും ,നേതാക്കളുടെ പിന്മുറക്കാരും ആർ.എസ്.പി യെ കേരള രാഷ്ട്രീയത്തിൽ ഇപ്പോഴും പ്രസക്തമാക്കി നില നിർത്തുന്നു.
ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോൺ, ടി.കെ യുടെ മകൻ ബാബു ദിവാകരൻ എന്നിവരെല്ലാം ഇപ്പോൾ ആർ.എസ്.പിയുടെ വേദിയിൽ ഒരു മിച്ചാണ്. പ്രിയ പിതാക്കന്മാരുടെ പാർട്ടി അന്യാധീനപ്പെട്ടു പോകാതിരിക്കാൻ മക്കൾ ശ്രദ്ധിക്കുന്നു. ഇവർക്കെല്ലാം ശക്തി പകരാനായി തന്റെ വ്യക്തിപരമായ കഴിവുകളുടെ പിൻബലവുമായി എൻ.കെ.പ്രേമചന്ദ്ര (എം.പി) നും കൂടെ തന്നെയുണ്ട്. പ്രേമചന്ദ്രന് യു എന്നിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചത് സംഘടനയുടെ അവശിഷ്ട അണികൾക്ക് വലിയ ആഹഌദമുണ്ടാക്കിയ കാര്യമാണ്. ഷിബു ബേബി ജോണാ കട്ടെ സി. പി. എമ്മിന്റെ പല നിലപാടുകളെയും പ്രത്യയശാസ്ത്ര പരിസരത്ത് നിന്ന് എതിരിടുന്നു മുണ്ട്. സമീപകാലത്ത് കേരളത്തിലെ നവോഥാന മുന്നേറ്റങ്ങളെയെല്ലാം സ്വന്തമാക്കി അവതരിപ്പിക്കുന്ന സി.പി.എം നയങ്ങളെ എട്ടുകാലി മമ്മൂഞ്ഞിത്തരം എന്നാണ് സമ്മേള ന ആവേശത്തിനരികെ നിന്ന് തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ ഷിബു പരിഹസിക്കുന്നത്. യുവ നിരയെ ഏകോപിപ്പിച്ചു കൊണ്ട് സെക്രട്ടറി എ.എ അസീസും സജീവമായി രംഗത്തുണ്ട്. മുന്നണി മാറ്റമായിരുന്നു എല്ലാ സമ്മേളനങ്ങളുടെയും മുഖ്യ അജണ്ടയാകാറുള്ളത്.
കേരള ഘടകം യു.ഡി.എഫിൽ തന്നെയായതിനാൽ ആ നിലക്കുള്ള ചർച്ചകൾക്ക് ഇത്തവണ പ്രസക്തിയുണ്ടായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് ബലി കഴിച്ചുള്ള ഇടതു ബന്ധമൊന്നും സംഘടന ആഗ്രഹിക്കുന്നില്ല. ദേശീയതലത്തിലെ ബന്ധങ്ങളൊന്നും ഇവിടെ തടസ്സമാകുമെന്ന് ആരും കരുതുന്നുമില്ല. കേരള ആർ.എസ്.പിയുടെ ചരിത്രവും അതാണ്. അവർ കൂടുതൽ കാലം യു.ഡി.എഫ് പക്ഷത്തായിരുന്നു. കോൺഗ്രസ് യു.ഡി.എഫ് പക്ഷത്ത് നിന്നാൽ നഷ്ടമായി പോകുന്ന പുരോഗമന മുഖത്തെക്കുറിച്ചുള്ള വേവലാതിയില്ലാത്തവരുടെ സംഘം. പാരമ്പര്യമാണ് സംഘടനയുടെ കരുത്ത്.