കൊച്ചി-സുഹൃത്തിന് ബാങ്ക് വായ്പക്കയയി ജാമ്യം നിന്നിതനെ തുടർന്ന് കുടിയിറക്കപ്പെട്ട പത്തടിപ്പാലം മാന്നാത്തുപാടത്ത് പ്രിതാ ഷാജിയും, ഭർത്താവ് എം വി ഷാജിയും കുടുംബവും വിട്പുട്ടി താക്കോൽ വില്ലേജ് ഓഫിസറെ എൽപ്പിച്ചു. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് ഷാജി വിട്പുട്ടി താക്കോൽ തൃക്കാക്കര നോർത്ത് വില്ലേജ് ഓഫിസർ ഉമ എം നായരെ ഏൽപ്പിച്ചത് ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.വിടൊഴിഞ്ഞ് താക്കോൽ വില്ലേജ് ഓഫിസർക്ക് കൈമാറിയാൽ മാത്രമേ ഷാജിയും കുടുംബവും ഫയൽ ചെയ്ത ഹരജി പരിഗണിക്കു എന്ന് കോടതിയുടെ പരാമർശത്തെ തുടർന്നാണ് വിട് പൂട്ടി താക്കേൽ നൽകാൻ തിരുമാനിച്ചത്. താക്കേൽ നൽകിയതിന് പിന്നാലെ പ്രിതാഷാജിയുടെ കിടപ്പാടം സംരക്ഷിക്കാൻ വിട് കാവൽ സമരവും സമരസമിതിയുടെ നേത്യത്വത്തിൽ ആരംഭിച്ചു.സമരം സാമൂഹ്യ പ്രവർത്തക എൻ എം പിയേഴ്സൺ ഉൽഘാനം ചെയ്തു. രണ്ട് ലക്ഷം രുപ വായ്പ എടുക്കുന്നതിന് 1994 ൽ ആണ് ഷാജി തന്റെ സുഹൃത്തിന് ജാമ്യം നിന്നത്. 1997ൽ വായ്പ തിരിച്ചടവ് കുടിശിഖയായപ്പോൾ വസ്തു വിറ്റ് വായ്പ കുടിശ്ശികയിനത്തിൽ ഒരു ലക്ഷം രുപ ബാങ്കിൽ അടച്ചിരുന്നു.എന്നാൽ കുടിശിഖവിണ്ടും വർധിച്ചതിനെ തുടർന്ന് 37.8 ലക്ഷം രൂപക്ക് ജാമ്യ വസ്തുവായ 185 സെന്റ് സ്ഥലംലേലത്തിൽ വിൽപ്പന നടത്തി.ഇതിനെ തുടർന്ന് ഭുമി ലേലത്തിൽ പിടിച്ച ആലങ്ങാട് സ്വദേശി ഭുമി ഏറ്റെടുക്കാൻ ശ്രമം ആരംഭിച്ചതോടെയാണ് പ്രശ്നത്തിന്് തുടക്കം കുറിച്ചത് വസ്തു ജപ്തി ഭിഷിണിക്കെതിരെ 2017 ജൂലൈ 15ന് ആരംഭിച്ച സമരം ഇന്ന് 496 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിനിടയിൽ ഭൂമി ലേലത്തിൽ പിടിച്ച ആലങ്ങാട് സ്വദേശി ഭുമി ഏറ്റെടുക്കുന്നതിന് പോലിസ് സംരക്ഷണം ആവശ്യപ്പെട്ട്നൽകിയ ഹരജിയിലാണ് താക്കോൽ വില്ലേജ് ഓഫിസറെ ഏൽപ്പിക്കാൻ കോടതി നിർദേശിച്ചത്. വില്ലേജ് ഓഫിസറെ ഏൽപ്പിച്ചതാക്കോൽ കോടതി രജിസ്ട്രാറെ ഏൽപ്പിക്കും.