Sorry, you need to enable JavaScript to visit this website.

ശബരിമല സമരം അവസാനിപ്പിച്ചാൽ  സംവാദമാകാം -കോടിയേരി

തിരുവനന്തപുരം- ശബരിമലയിൽ നടത്തുന്ന സമരം ബി.ജെ.പി അവസാനിപ്പിച്ചാൽ സംവാദമാകാമെന്ന് കോടിയേരി ബാലകൃഷ്ണൻ. 
പരസ്യ സംവാദത്തിന് തയ്യാറാണെന്ന ശ്രീധരൻപിള്ളയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. നേരത്തെ ശ്രീധരൻപിള്ളയെ കോടിയേരി സംവാദത്തിന് ക്ഷണിച്ചിരുന്നു. കോടിയേരിയുടെ വെല്ലുവിളി സ്വീകരിച്ച ശ്രീധരൻപിള്ള സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ചിരുന്നു. സംവാദത്തിന് തയ്യാറാണെന്നും സംവാദത്തിന്റെ സ്ഥലവും സമയവും കോടിയേരിക്ക് തീരുമാനിക്കാമെന്നുമായിരുന്നു ശ്രീധരൻപിള്ളയുടെ പ്രതികരണം. പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിനില്ലെന്നാണ് ശ്രീധരൻപിള്ളയുടെ നിലപാട്. പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിന് തയ്യാറാണെങ്കിൽ സ്ഥലവും തീയതിയും നിശ്ചയിച്ച് സംവാദമാകാമെന്ന് കോടിയേരിയെ ഉദ്ധരിച്ച് സി.പി.എം ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ വ്യക്തമാക്കി.  
സി.പി.എമ്മിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
സമരമവസാനിപ്പിച്ചാൽ സംവാദമാകാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ബി.ജെ.പി പ്രസിഡന്റ് ശ്രീധരൻ പിള്ളയോട് പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തിന് ബി.ജെ.പി എതിരല്ലെന്നും ക്ഷേത്രം തകർക്കുന്ന കമ്മ്യൂണിസ്റ്റുക ൾക്കെതിരെയാണ് സമരമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചപ്പോൾ എങ്കിൽ എന്തിനാണ് ശബരിമല കേന്ദ്രമാക്കി സമരം നടത്തുന്നതെന്നും സമരം നിർത്തി വെച്ചു കമ്മ്യൂണിസ്റ്റ്കാരോട് സംവാദത്തിനു തയ്യാറാണോ എന്നും ചോദിച്ചിരുന്നു. ഇതിന് ശ്രീധരൻ പിള്ള തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിനില്ലെന്നാണ് ശ്രീധരൻ പിള്ളയുടെ നിലപാട്. പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിന് തയ്യാറാണെങ്കിൽ സ്ഥലവും തീയ്യതിയും നിശ്ചയിച്ച് സംവാദമാകാം എന്ന് ശ്രീധരൻപിള്ളയെ അറിയിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

Latest News