ജിദ്ദ - മക്ക,ജിദ്ദ,തായിഫ്, അല്‍ഖസീം അടക്കം സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. ജിദ്ദയിലും മക്കയിലും ഏതാനും ഡിസ്ട്രിക്ടുകളില്‍ വൈദ്യുതി മുടങ്ങി. ഓള്‍ഡ് ജിദ്ദ-മക്ക റോഡ് ഭാഗികമായി അടച്ചു. മക്കയില്‍ കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ ഫാക്ടറിക്കു സമീപം ഓവുപാലം തകര്‍ന്നതിനെ തുടര്‍ന്നാണ് റോഡ് അടച്ചത്. മക്കയിലും ജിദ്ദയിലും പരിസര പ്രദേശങ്ങളിലും പുലര്‍ച്ചെയാണ് മഴ പെയ്തത്.
മക്ക വാദി ജലീലില്‍ നിരവധി കാറുകള്‍ ഒലിച്ചുപോയി. വെള്ളം കയറിയതിനാല്‍ നഗരത്തിലെ നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. വെള്ളം കയറിയ പ്രദേശങ്ങളില്‍ കുടുങ്ങിയ നിരവധി പേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി.
.