Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശബരിമല: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: ശബരിമലയിലെ നിലവിലുള്ള സ്ഥിതിഗതികള്‍ ധരിപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ നിരോധനാജ്ഞ, നിയന്ത്രണങ്ങള്‍, ഹൈക്കോടതി പരാമര്‍ശം എന്നിവ ചര്‍ച്ച ചെയ്തു. കേന്ദ്രമന്ത്രി ഉന്നയിച്ച പരാതിയും ചര്‍ച്ചയായി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30- ഓടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഗവര്‍ണര്‍ ആരാഞ്ഞു. പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കടുത്ത വിവേചനവും ബുദ്ധിമുട്ടുകളും നേരിടുന്നെന്ന് കാണിച്ച് സംഘപരിവാര്‍ സംഘടനകളും മറ്റും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.
 

Latest News