റിയാദ് - മറ്റു കുടുംബങ്ങളെ പോലെ തന്റെ കുടുംബത്തിനും വിലപിടിച്ച ലക്ഷ്വറി കാര്‍ ഉണ്ടാകണമെന്ന സൗദി ബാലന്റെ സ്വപ്‌നത്തിന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ തബൂക്ക് സന്ദര്‍ശനത്തിനിടെ സാക്ഷാല്‍ക്കാരം. തബൂക്കിലെ പൗരപ്രമുഖന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം കിരീടാവകാശി നടത്തിയ സന്ദര്‍ശനത്തിടെയാണ് സംഭവം. പൗരപ്രമുഖന്റെ വീട്ടില്‍നിന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പുറത്തിറങ്ങുന്നതിനിടെയാണ് സൗദി ബാലന്‍ അബ്ദുല്ല മുഹമ്മദ് ഹര്‍ബ് അല്‍അതവി പിതാവിന്റെ ഒക്കത്തിരുന്ന് കിരീടാവകാശിയോട് സലാം ചൊല്ലി തനിക്ക് മെഴ്‌സിഡിസ് ബെന്‍സ് കാര്‍ വേണമെന്ന് പറഞ്ഞത്. ഇത് കേട്ടയുടന്‍ ബാലന്റെ അപേക്ഷ താന്‍ നിറവേറ്റുമെന്ന് കിരീടാവകാശി പ്രഖ്യാപിച്ചു.
പ്രാര്‍ഥനകളോടെയും ഹര്‍ഷാരവത്തോടെയുമാണ് സൗദി പൗരന്മാര്‍ കിരീടാവകാശിയെ ഇവിടെനിന്ന് യാത്രയാക്കിയത്. സൗദി ബാലന്‍ കിരീടാവകാശിയോട് മെഴ്‌സിഡിസ് കാര്‍ ചോദിക്കുന്നതിന്റേയും കിരീടാവകാശി അംഗീകരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
#فيديو
— خبر عاجل (@AjelNews24) November 20, 2018
.
.
شاهد سمو #ولي_العهد يلبي طلبًا لطفل في #تبوك .. بقول :
أبشر
.
.#تبوك_ترحب_بالملك_سلمان
. pic.twitter.com/MCwF6z6tns