ദുബായ്- യു.എ.ഇയുടെ ചില ഭാഗങ്ങളില്‍ മഴ. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായാണ് മഴ പെയ്തത്. താപനില 10 ഡിഗ്രി സെല്‍ഷ്യസ് വരെയായി കുറഞ്ഞു.
വാരാന്ത്യം പൊതുവേ തണുത്ത കാലാവസ്ഥയായിരിക്കുമെന്നാണ് നാഷനല്‍ സെന്റര്‍ ഓഫ് മീറ്ററോളജി പറഞ്ഞത്. ഉത്തര എമിറേറ്റുകളിലായിരിക്കും മഴ കൂടുതലായി പെയ്യുക. രാജ്യത്ത് പൊതുവേ മേഘാവൃത അന്തരീക്ഷമാണുണ്ടാകുക.