കുവൈത്ത് സിറ്റി- വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്ന് വിദ്യാഭ്യാസ വര്‍ഷാവസാനം വിദേശികളായ 1186 ജീവനക്കാരെ പിരിച്ചുവിടാന്‍ സിവില്‍ സര്‍വീസ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. സ്വദേശിവല്‍ക്കരണ നയത്തിന്റെ ഭാഗമാണ് തീരുമാനം. 312 അധ്യാപകര്‍, 223 സാമൂഹിക മനഃശാസ്ത്ര വിദഗ്ധര്‍, 604 ഓഫിസ് ജീവനക്കാര്‍ എന്നിവരാണ് പട്ടികയില്‍ ഉള്ളത്.
അത്രയും പേരുടെ തൊഴില്‍ കരാര്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വദേശിവല്‍ക്കരണ പദ്ധതിയില്‍ ജോലി ലഭ്യമാക്കിയ സ്വദേശികളുടെ എണ്ണം സംബന്ധിച്ച് രണ്ടാഴ്ചക്കകം വിദ്യാഭ്യാസ മന്ത്രാലയം മറുപടി നല്‍കിയില്ലെങ്കില്‍ വിദേശി ജീവനക്കാര്‍ക്കുള്ള വിഹിതം അടുത്ത ബജറ്റില്‍നിന്ന് ഒഴിവാക്കാന്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും സിവില്‍ സര്‍വീസ് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.