ദുബായ്- അവധിക്കു നാട്ടിലേക്കു വരാന്‍ ദുബായ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഹൃദയാഘാതംമൂലം മരിച്ച സഹോദരന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള ശ്രമത്തിനിടെ മൂത്ത സഹോദരനും മരിച്ചു. ആലപ്പുഴ ഗുരുപുരം ബിലീവേഴ്‌സ് ചര്‍ച്ച് സ്കൂളിനു സമീപം ബംഗ്ലാവ് പറമ്പില്‍ പരേതനായ ആന്റണി–റോസമ്മ ദമ്പതികളുടെ മക്കളായ ജഗന്‍ ആന്റണി (54), ഷോക്കി ആന്റണി (48) എന്നിവരാണു മരിച്ചത്.
ദുബായില്‍ ഡ്രൈവറായ ഷോക്കി ആന്റണി കഴിഞ്ഞ ശനിയാഴ്ചയാണു മരിച്ചത്. 10 വര്‍ഷമായി ദുബായിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ജഗന്‍. ഷോക്കിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഞായര്‍ രാത്രി ജഗന്‍ താമസസ്ഥലത്തു കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. സംസ്കാരം പിന്നീട് പൂന്തോപ്പ് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍. ജഗന്റെ ഭാര്യ ജോസി. മക്കള്‍: ഡോണ, റോഷന്‍ (പ്ലസ് ടു വിദ്യാര്‍ഥി), മരുമകന്‍: സോബിന്‍. ഷോക്കിയുടെ ഭാര്യ മിനി. മകന്‍: മിഷോ.