പത്തനംതിട്ട- ശബരിമല കേസില്‍ റിമാന്‍ഡിലായ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യ ഹരജി പരിഗണിക്കാനിരിക്കെ കണ്ണൂരില്‍ പോലീസിനെ തടഞ്ഞ കേസില്‍ വാറണ്ട്. ശബരിമല കേസില്‍ ജാമ്യം ലഭിച്ചാലും ഇന്ന് അദ്ദേഹത്തിന് പുറത്തിറങ്ങാനാവില്ലെന്നാണ് സൂചന.
പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. ഹാജരാകാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്. കണ്ണൂര്‍ പോലീസ് ഈ വാറണ്ട് കൊട്ടാരക്കര സബ് ജയിലില്‍ എത്തിച്ചിരിക്കയാണ്.
കണ്ണൂരിലെ കേസില്‍ ജാമ്യമെടുത്താല്‍ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാനാവൂ. കണ്ണൂരില്‍ ബി.ജെ.പി നടത്തിയ മാര്‍ച്ചിനിടെയാണ് ഡിവൈഎസ്പിയെയും സിഐയെയും സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്.