Sorry, you need to enable JavaScript to visit this website.

വഞ്ചിച്ച കാമുകനെ കറിവെച്ച് തൊഴിലാളികള്‍ക്ക് കഴിക്കാന്‍ കൊടുത്തു

അല്‍ ഐന്‍- കാമുകനെ കൊന്ന് കറിവെച്ച് സമീപത്തുള്ള തൊഴിലാളികള്‍ക്ക് ചോറിനൊപ്പം വിളമ്പിയ മൊറോക്കന്‍ യുവതിയുടെ ഞെട്ടിക്കുന്ന കഥ പുറത്തുവന്നു. അല്‍ ഐനിലാണ് സംഭവം.
തൊഴിലാളികള്‍ക്ക് ഭക്ഷിക്കാന്‍ കൊടുത്തതിന്റെ ബാക്കി ശരീരഭാഗവും എല്ലുകളും മറ്റും തുണ്ടുതുണ്ടാക്കി പട്ടികള്‍ക്ക് തിന്നാന്‍ കൊടുത്തു. പോലീസ് അറസ്റ്റ് ചെയ്ത ഇവരെ കോടതി നടപടിള്‍ക്കായി ഇതുവരെ കൊണ്ടുവന്നിട്ടില്ല.
തന്നെ വഞ്ചിച്ച കാമുകനോടുള്ള പ്രതികാരമായിരുന്നു യുവതിയുടേത്. തനിക്ക് പകരം ബന്ധുവിനെ കല്യാണം കഴിക്കാനുള്ള തീരുമാനം കാമുകന്‍ അറിയിച്ചതോടെയാണ് യുവതി അക്രമാസക്തയായത്. മരിച്ചയാളുടെ സഹോദരന്‍ യുവതിയുടെ വീട്ടില്‍ തന്റെ കുട്ടികളെ കൂട്ടാനെത്തിയപ്പോള്‍, മനുഷ്യന്റെ പല്ല് വീട്ടില്‍ കണ്ടെത്തിയതാണ് സംഭവം പുറത്തുവരാന്‍ കാരണമായത്. സഹോദരനെ കാണാനില്ലെന്ന് കഴിഞ്ഞ ജനുവരിയില്‍ പോലീസില്‍ പരാതി നല്‍കിയിരുന്ന ഇയാള്‍ സംശയം അറിയിക്കുകയായിരുന്നു.
സഹോദരനെ കാണാനില്ലെന്ന് മുന്‍പ് യുവതിയോട് പറഞ്ഞപ്പോള്‍ തനിക്കറിയില്ലെന്നും തന്നെ വിവാഹം കഴിക്കുന്നില്ലെന്ന് പറഞ്ഞതിനാല്‍ വീട്ടില്‍നിന്ന് പുറത്താക്കിയെന്നുമാണ് യുവതി പറഞ്ഞത്. കാമുകനെ അരിഞ്ഞു കഷ്ണമാക്കിയ യുവതി മൊറോക്കന്‍ വിഭവമായ മച്ബൂസ് ഉണ്ടാക്കി തൊഴിലാളികള്‍ക്ക് നല്‍കുകയായിരുന്നു.

 

Latest News