ഇടുക്കി- പീരുമേട് സബ് ജയിലിലെ തടവുകാരന്‍ ജനനേന്ദ്രിയം സ്വയം മുറിച്ചു. മകളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡ് തടവുകാരനായ കുമളി ഡൈമുക്ക് സ്വദേശി ചുരുളി (42) യാണ് ജനനേന്ദ്രിയം സ്വയം മുറിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
തടവുകാരുടെ ബഹളവും അലറിക്കരയുന്ന ശബ്ദവും കേട്ട് ഓടിയെത്തിയ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇയാളെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. നാലു മാസം മുമ്പ് മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഇയാള്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. ജാമ്യക്കാര്‍ ഇല്ലാത്തതിനാല്‍ ഇയാള്‍ ജയിലില്‍ തുടരുകയായിരുന്നു. ഷേവ് ചെയ്യാന്‍ നല്‍കിയ ബ്ലേഡ് ഉപയോഗിച്ച് ഇയാള്‍ ജനനേന്ദ്രിയം മുറിച്ചെന്നാണ് പോലീസ് പറയുന്നത്. സാരമായി പരിക്കേറ്റ ചുരുളിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തി മുറിച്ചുമാറ്റിയ ഭാഗം തുന്നിച്ചേര്‍ത്തു.