മനാമ- വിദേശത്ത് താമസിക്കുന്ന ബഹ്‌റൈന്‍ പൗരന്മാര്‍ പാര്‍ലമെന്റ, മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. വിവിധ എംബസികളിലും കോണ്‍സുലേറ്റുകളിലും ഇതിന് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. പൗരന്മാര്‍ വിവിധ എംബസികളില്‍ വോട്ടു ചെയ്യുന്ന ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. തുണീസിലും ഇറാഖിലെ നജഫിലും ബഹ്‌റൈനികള്‍ വോട്ടു ചെയ്യുന്ന ചിത്രങ്ങള്‍ ട്വിറ്ററിലുണ്ട്.
വിവിധ രാജ്യങ്ങളിലെ എംബസികളില്‍ വോട്ട് ചെയ്യാന്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. മൊത്തം 29 നയതന്ത്രാലയങ്ങളാണ് വോട്ടിംഗിന് സജ്ജമാക്കിയിരുന്നത്. രാവിലെ എട്ടുമുതല്‍ വൈകിട്ട് എട്ടുവരെയായിരുന്നു വോട്ടിംഗ് സമയം.