മസ്കത്ത്- കഴിഞ്ഞ ഏതാനും ദിവസത്തിനിടെ 458 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ഒമാന്‍ നാടുകടത്തി. തൊഴില്‍ നിയമലംഘനങ്ങള്‍ നടത്തിയതിന് പിടികൂടിയവരാണ് ഇവരെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. മാനവശേഷി മന്ത്രാലയത്തിന് കീഴിലുള്ള പരിശോധനാ സംഘമാണ് വിവിധ സ്ഥലങ്ങളില്‍നിന്നായി ഇവരെ പിടികൂടിയത്. നവംബര്‍ 11 മുതല്‍ 17 വരെ നടത്തിയ റെയ്ഡുകളില്‍നിന്ന് 361 പേരെ പിടികൂടിയിരുന്നു. ഇതില്‍ 69 വീട്ടുവേലക്കാരുമുള്‍പ്പെടുന്നു. 232 പേര്‍ ഒളിച്ചോട്ടക്കാരാണ്.