Sorry, you need to enable JavaScript to visit this website.

പ്രളയം: കർണാടകക്ക് 546 കോടി, കേരളത്തിന് സഹായം ചർച്ച ചെയ്തില്ല

ന്യൂദൽഹി - പ്രളയ ദുരിതം നേരിടാൻ കേരളത്തിന് തുടർസഹായം നൽകുന്നത് ചർച്ച ചെയ്യാതെ കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ കർണാടകക്ക് 546.21 കോടി രൂപ അധിക സഹായം നൽകാൻ തീരുമാനിച്ചു. കേരളത്തിൽ പ്രളയമുണ്ടായതിന് ശേഷമാണ് കർണാടകയിൽ ദുരന്തമുണ്ടായത്. മാത്രമല്ല കേരളത്തിലെ ദുരന്തത്തിന്റെ വ്യാപ്തി ഏറെ വലുതായിരുന്നു. 600 കോടി രൂപയാണ് കേരളത്തിന് അടിയന്തര സഹായമായി കേന്ദ്ര സർക്കാർ നൽകിയത്. 4957 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് വിശദമായ റിപ്പോർട്ട് കേരളം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ ധനസഹായം അനുവദിക്കാമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം. അധിക ധനസഹായം ഇന്നലത്തെ ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ കേരളത്തിന് നേരത്തെ നൽകിയ സൂചന.
 

Latest News