കൊണ്ടോട്ടി- കരിപ്പൂരില്‍ പറന്നിറങ്ങുന്ന സൗദി എയര്‍ലെന്‍സിന്റെ ആദ്യ വിമാനം ഡിസംബര്‍ അഞ്ചിന് ജിദ്ദയില്‍നിന്ന്. ഡിസംബര്‍ നാലിന് റിയാദില്‍ നിന്നായിരിക്കും ആദ്യവിമാനമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത് മാറ്റി ജിദ്ദയിലേക്ക് ക്രമീകരിക്കുകയായിരുന്നു.
ഡിസംബര്‍ അഞ്ചിന് പുലര്‍ച്ചെ 3.10ന് ജിദ്ദയില്‍നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 11 മണിയോടെ കരിപ്പൂരിലെത്തും. ഈ വിമാനം യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് ഉച്ചക്ക് 12.50ന് ജിദ്ദയിലേക്ക് മടങ്ങും. റിയാദിലേക്കുളള ആദ്യ സര്‍വിസ് ഡിസംബര്‍ ഏഴിനായിരിക്കും.
ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണ് സൗദിയ കരിപ്പൂരില്‍നിന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അഞ്ചു വിമാനങ്ങള്‍ ജിദ്ദയിലേക്കും രണ്ട് സര്‍വീസുകള്‍ റിയാദിലേക്കുമായിരിക്കും.
മലയാളം ന്യൂസ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക