Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദ് ഗൾഫ് ഉച്ചകോടിയിൽ മുഴുവൻ  രാജ്യങ്ങളും പങ്കെടുക്കും -കുവൈത്ത്

ഖാലിദ് അൽജാറല്ല

റിയാദ് - റിയാദിൽ അടുത്ത മാസം നടക്കാനിരിക്കുന്ന ഗൾഫ് ഉച്ചകോടിയിൽ മുഴുവൻ ഗൾഫ് രാജ്യങ്ങളും പങ്കെടുക്കുമെന്ന് കുവൈത്ത് ഡെപ്യൂട്ടി വിദേശ മന്ത്രി ഖാലിദ് അൽജാറല്ല പറഞ്ഞു. മുഴുവൻ രാജ്യങ്ങളുടെയും പങ്കാളിത്തം നിലവിലെ ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്ന കാര്യത്തിൽ പ്രത്യാശ നൽകുന്നതായും കുവൈത്ത് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം കുവൈത്തിൽ നടന്ന ഗൾഫ് ഉച്ചകോടിയിലേക്ക് സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും രാഷ്ട്ര നേതാക്കൾക്കു പകരം മന്ത്രിമാരെയും ഡെപ്യൂട്ടി മന്ത്രിമാരെയുമാണ് അയച്ചിരുന്നത്. ഗൾഫ് പ്രതിസന്ധി ഒന്നര വർഷം പിന്നിടുന്ന പശ്ചാത്തലത്തിലാണ് അടുത്ത ഉച്ചകോടിയിൽ മുഴുവൻ ഗൾഫ് രാജ്യങ്ങളുടെയും പങ്കാളിത്തമുണ്ടാകുമെന്ന് കുവൈത്ത് ഡെപ്യൂട്ടി വിദേശ മന്ത്രി വ്യക്തമാക്കിയത്. ഭീകരതക്ക് പിന്തുണ നൽകുന്നതായും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതായും കുറ്റപ്പെടുത്തി സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും കഴിഞ്ഞ വർഷം ജൂൺ ആദ്യ വാരത്തിലാണ് ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ വിച്ഛേദിച്ചത്. 
അതേസമയം, സിറിയയിൽ എംബസി തുറക്കുന്നതിന് കുവൈത്ത് അപേക്ഷ നൽകിയിട്ടില്ലെന്ന് ഖാലിദ് അൽജാറല്ല പറഞ്ഞു. ചില അറബ് രാജ്യങ്ങൾ ദമാസ്‌കസിലെ തങ്ങളുടെ എംബസികൾ തുറക്കുന്നതിന് അപേക്ഷകൾ നൽകിയതായി വിവരമുണ്ട്. എന്നാൽ ദമാസ്‌കസിലെ കുവൈത്ത് എംബസി അടഞ്ഞുകിടക്കുകയാണ്. അറബ് ലീഗ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സിറിയയുമായുള്ള ബന്ധം കുവൈത്ത് മരവിപ്പിച്ചിട്ടുണ്ട്. ഇതിൽ ഇതുവരെ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഫലസ്തീനികൾക്ക് സഹായവും പിന്തുണയും നൽകുന്നതിന് കുവൈത്ത് രാഷ്ട്രീയ, സാമ്പത്തിക തലങ്ങളിൽ ശ്രമങ്ങൾ നടത്തിവരികയാണ്. ഗാസയിൽ ഇസ്രായിൽ കൊടുംക്രൂരതയാണ് നടത്തുന്നത്. ഫലസ്തീനികൾക്ക് ശക്തമായ പിന്തുണ നൽകുന്ന നിലപാട് രൂപീകരിക്കുന്നതിന് യു.എൻ രക്ഷാ സമിതി അംഗരാജ്യങ്ങളുമായി കുവൈത്ത് ആശയ വിനിമയം തുടരുമെന്നും ഖാലിദ് അൽജാറല്ല പറഞ്ഞു.

Latest News