ദുബായ്- എമിറേറ്റിലെ സ്മാര്‍ട്ട് ട്രാഫിക് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിന് 590 ദശലക്ഷം ദിര്‍ഹത്തിന്റെ പദ്ധതി പ്രഖ്യാപിച്ച് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്‌സ് അതോറിറ്റി.
പുതിയ ട്രാഫിക് മാനേജ്്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും സംയോജിത സ്മാര്‍ട്ട് ട്രാഫിക് സംവിധാനം നിര്‍മിക്കുന്നതിനുമാണ് പദ്ധതി. ട്രാഫിക് കുരുക്കുകള്‍ നീക്കുന്നതിനും അപകടങ്ങള്‍ തടയുന്നതിനും സ്മാര്‍ട്ട് സംവിധാനങ്ങള്‍ സഹായിക്കും.
വിപുലമായ പദ്ധതി അഞ്ച് ഭാഗങ്ങളായി നടപ്പാക്കുമെന്ന് ആര്‍.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.