മരുന്നെടുത്തു തരുന്ന യന്ത്രമനുഷ്യന്‍, ദുബായില്‍ അഞ്ചാമത്തെ സ്മാര്‍ട്ട് ഫാര്‍മസി

ദുബായ്- ദുബായ് ഹെല്‍ത് അതോറിറ്റി അഞ്ചാമത്തെ റോബോട്ടിക് ഫാര്‍മസി തുറന്നു. ഇത്തവണ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് അത്യാധുനിക സംവിധാനം. നദദ് അല്‍ ഹമറിലെ ആരോഗ്യ കേന്ദ്രത്തിലാണ് ഇനി റോബോട്ടിക് ഫാര്‍മസിസ്റ്റുകള്‍.
റാഷിദ് ആശുപത്രിയില്‍ രണ്ടും ലത്വീഫ ആശുപത്രിയില്‍ ഒന്നും ദുബായില്‍ ഒന്നും സ്മാര്‍ട്ട് ഫാര്‍മസികള്‍ നേരത്തെ തുറന്നിരുന്നു. ഫാര്‍മസിയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഇവിടെ റോബോട്ടുകളാണ് നിര്‍വഹിക്കുന്നത്. 
ഏകീകൃത ബാര്‍കോഡിംഗ് സംവിധാനത്തിലൂടെയാണ് ഇവിടെ റോബോട്ടുകള്‍ മരുന്നുകള്‍ എടുത്തു നല്‍കുക. 36 ദശലക്ഷം ഇനങ്ങളാണ് ഇതുവരെ ബാര്‍കോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു സ്മാര്‍ട്ട് ആപ്പ് വഴിയാണ് ഇത് പ്രവര്‍ത്തിക്കുക.
 

Latest News