തിരുവനന്തപുരം- നൂറ് കോടി രൂപ വാഗ്ദാനമുണ്ടെങ്കിലും ഇതുവരെ ലഭിച്ചത് 18 കോടി രൂപ മാത്രമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രം 100 കോടി രൂപ നല്‍കിയിട്ടും ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ആരോപണത്തിനു മറുപടി നല്‍കുകയായിരുന്നു കടകംപള്ളി.
തന്നേക്കാള്‍ ബുദ്ധിയും അറിവും ഉള്ളയാളാണ് അദ്ദേഹം. കാര്യങ്ങള്‍ മനസ്സിലാക്കി സംസാരിക്കണം-മന്ത്രി പറഞ്ഞു.