ദോഹ- സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് ദോഹയില്‍നിന്ന് കേരളത്തിലേക്കുള്ള വിമാനസര്‍വിസ് ജെറ്റ് എയര്‍വേയ്‌സ് നിര്‍ത്തുന്നു. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സര്‍വിസ് ഡിസംബര്‍ മൂന്ന് മുതല്‍ നിര്‍ത്തുമെന്ന് കമ്പനി അറിയിച്ചു. ദോഹയില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ ഏറെ ആശ്രയിച്ചിരുന്ന സര്‍വിസാണിത്.
മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വിസുകള്‍ ശക്തിപ്പെടുത്തുമെന്നും ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ പറയുന്നു.
മുംബൈ, ദല്‍ഹി സെക്ടറുകളില്‍ ഡിസംബര്‍ അഞ്ച് മുതല്‍ പുതിയ സര്‍വിസുകള്‍ ആരംഭിക്കും.
ദോഹ-മുംബൈ (രാത്രി 10.55), മുംബൈ-ദോഹ (രാത്രി 8.30), ദോഹ-ദല്‍ഹി (പുലര്‍ച്ചെ 2.50), ദല്‍ഹി-ദോഹ (രാത്രി 11.55) എന്നീ സര്‍വിസുകളാണ് പുതുതായി ആരംഭിക്കുന്നത്.