റിയാദ് - ഓടിക്കൊണ്ടിരിക്കെ വാഹനങ്ങളിൽനിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇങ്ങനെ മാലിന്യങ്ങൾ വലിച്ചെറിയുന്ന ഡ്രൈവർമാരുടെ പേരിൽ ഗതാഗത നിയമ ലംഘനം രേഖപ്പെടുത്തി പിഴ ഈടാക്കും. വാഹനങ്ങളിൽ നിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നത് പൊതു സംസ്‌കാരത്തിന് നിരക്കുന്നതല്ല. ഇത് പരിസ്ഥിതി മലിനീകരണത്തിനും ഇടയാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.