Sorry, you need to enable JavaScript to visit this website.

സൗദി-ഇറാഖ് ഉച്ചകോടി റിയാദിൽ

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഇറാഖ് പ്രസിഡന്റ്  ബർഹം സ്വാലിഹിനെ റിയാദ് അൽയെമാമ കൊട്ടാരത്തിൽ  സ്വീകരിക്കുന്നു.

റിയാദ് - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും ഇറാഖ് പ്രസിഡന്റ് ബർഹം സ്വാലിഹും ചർച്ച നടത്തി. റിയാദ് അൽയെമാമ കൊട്ടാരത്തിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെ വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു. 
റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, വാണിജ്യ, വ്യവസായ മന്ത്രി ഡോ.മാജിദ് അൽഖസബി, വിദേശ മന്ത്രി ആദിൽ അൽജുബൈർ, ധനമന്ത്രി 
മുഹമ്മദ് അൽ ജദ്ആൻ, ഗൾഫ് കാര്യങ്ങൾക്കുള്ള സഹമന്ത്രി ഥാമിർ അൽസബ്ഹാൻ, രാജാവിന്റെ ഉപദേഷ്ടാവ് മൻസൂർ ബിൻ മിത്അബ് രാജകുമാരൻ, ഇറാഖിലെ സൗദി അംബാസഡർ അബ്ദുൽ അസീസ് അൽ ശമ്മരി, ഇറാഖ് വിദേശ മന്ത്രി ഡോ.മുഹമ്മദ് അലി അൽഹകീം, വ്യവസായ മന്ത്രി ഡോ.സ്വാലിഹ് അബ്ദുല്ല, ഇന്റലിജൻസ് മേധാവി മുസ്തഫ അൽകാദിമി, സൗദിയിലെ ഇറാഖ് അംബാ
സഡർ ഡോ.ഖഹ്താൻ ത്വാഹാ ഖലഫ് തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. 

 

Latest News