തിരുവനന്തപുരം- ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിങ്കളാഴ്ച ശബരിമല സന്ദര്‍ശിക്കും. രാവിലെ ഒമ്പതിന് പമ്പയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ വിലയിരുത്താനാണ് അദ്ദേഹമെത്തുന്നതെന്നാണ് റിപോര്‍ട്ട്. കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഹിന്ദു ഐക്യ വേദി നേതാവ് കെ.പി ശശികലയേയും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനേയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ വരവ്.