Sorry, you need to enable JavaScript to visit this website.

വിമാനത്തില്‍ പരിചയപ്പെട്ടു, ഹോട്ടല്‍മുറിയില്‍ ലൈംഗിക ബന്ധം, മൊറോക്കോക്കാരന് ശിക്ഷ

ദുബായ്- വിമാനത്തില്‍ പരിചയപ്പെട്ട വിദേശ വിനോദ ഞ്ചാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ മൊറോക്കോക്കാരന് ദുബായ് കോടതി ആറു മാസം തടവ് വിധിച്ചു. 24 കാരിയായ അമേരിക്കക്കാരിയുടെ പരാതിയിലാണ് 29 കാരനായ മൊറോക്കക്കാരനായ യുവാവിന് ശിക്ഷ.
മൂന്നു ദിവസത്തെ അവധി ചെലവഴിക്കാനായാണ് യുവതി ദുബായിലെത്തിയത്. വിമാനത്തില്‍ ഇരുവരും സുഹൃത്തുക്കളായി. തുടര്‍ന്ന് ദുബായ് മറീനയില്‍ മദ്യപിക്കാന്‍ യുവതി ഇയാളെ ക്ഷണിച്ചു. തന്റെ കസിനുമായെത്തിയ മൊറോക്കക്കാരനും യുവതിയും ഹോട്ടല്‍മുറിയില്‍ രാത്രി മുഴുവന്‍ മദ്യപിച്ചു രസിച്ചു. രാവിലെ ഉണര്‍ന്നപ്പോള്‍ താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി യുവതിക്ക് മനസ്സിലായി.
മൊറോക്കക്കാര്‍ അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. 
അമേരിക്കക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനാണ് ശിക്ഷ. പരസ്പര സമ്മതത്തോടെയുള്ള ബന്ധപ്പെടലാണെന്ന് മനസ്സിലാക്കിയ കോടതി ശിക്ഷക്ക് ശേഷം മൊറോക്കൊക്കാരനെ നാടുകടത്താനും ഉത്തരവിട്ടു.
 

Latest News