Sorry, you need to enable JavaScript to visit this website.

സി.പി.എമ്മും സംഘ്പരിവാറും  ധാരണയിലെന്ന് മുല്ലപ്പള്ളി

  • തിരുവഞ്ചൂർ, ശിവകുമാർ, അടൂർ പ്രകാശ് എന്നിവർ ശബരിമലയിലേക്ക്

തിരുവനന്തപുരം- ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ ശബരിമലയിൽ ഇരുമുടിക്കെട്ടുമായി എത്തിയപ്പോൾ തന്നെ അറസ്റ്റ് ചെയ്തത് സി.പി.എമ്മും സംഘ്പരിവാർ ശക്തികളും തമ്മിലുള്ള രഹസ്യ ധാരണയുടെ  ഒടുവിലത്തെ ഉദാഹരണമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 
അറസ്റ്റിലൂടെ ശശികലയെ മഹത്വവത്കരിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്തിനാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിജയദശമിക്കും മണ്ഡലകാല ആരംഭമായ വൃശ്ചികം ഒന്നിനും ഹർത്താൽ നടത്തിയ ഹിന്ദുത്വ ശക്തികൾക്ക് കപട ഭക്തിയാണുള്ളത്. ഈ രണ്ടു ദിനങ്ങളും ഹിന്ദു വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. ഹർത്തലിനാൽ ദുരിതം അനുഭവിക്കുന്നത് അയ്യപ്പ ഭക്തരാണ്. സംഘ്പരിവാ ർ ശക്തികൾ അയോധ്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉത്തേരേന്ത്യയിൽ ഹിന്ദു ഏകീകരണം ഉണ്ടാക്കുന്നതിൽ വിജയിച്ചിരുന്നു. കേരളത്തിൽ ശബരിമല വിഷയത്തെ ഹൈന്ദവ ശക്തികളുടെ ഏകീകരണത്തിനുള്ള ദേശീയ അജണ്ടയാക്കി വളർത്തി കൊണ്ടുവരാനാണ് സംഘപരിവാർ ശക്തികളുടെ നീക്കം. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശന വേളയിൽ ഇതുമായി ബന്ധപ്പെട്ട സമഗ്ര ചർച്ചകൾ ഹിന്ദുത്വ ശക്തികൾ നടത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമലയിൽ ഭക്തർക്കായി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാണ്. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മ പ്രകടമാണ്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ കുറിച്ച് പഠിക്കാൻ കോൺഗ്രസ് മുൻമന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വി.എസ്.ശിവകുമാർ എന്നിവരടങ്ങുന്ന മൂന്നംഗ സംഘത്തെ അയക്കും. ഞായറാഴ്ച ഈ സംഘം ശബരിമല സന്ദർശിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
--

Latest News