റിയാദ്- സൗദിയിൽ ഇന്നും നാളെയും ഏതാനും പ്രവിശ്യകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകനും ഗവേഷകനുമായ സിയാദ് അൽ ജുഹനി. രാജ്യത്ത് ഒന്ന് ശമിച്ച മഴ അൽഖസീം, വടക്കൻ അതിർത്തി പ്രവിശ്യകളിലും ഹഫർ അൽബാത്തിനിലും ആദ്യം അനുഭവപ്പെടും. തുടർന്ന് റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ മഴ കനത്തുപെയ്യും. ഈ വാരം അവസാനത്തോടെ പടിഞ്ഞാറൻ മേഖലകളിലെ ഉയർന്ന ഭാഗങ്ങളിലും തീരപ്രദേശങ്ങളിലും മഴ വ്യാപകമാകുമെന്നും അൽജുഹനി പറഞ്ഞു. കുവൈത്തിൽ മഴ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.